top of page

Click here to download PDF of Quarantine Advice for Malayalam speaking Migrant Workers/Patients in Singapore, UAE or elsewhere

Precaution Measures AFTER Consultation

ഈ വൈദ്യ പരിശോധനക്ക് ശേഷം താങ്കൾ നിർബന്ധമായും പാലിക്കേണ്ട ക്രമങ്ങൾ.

While in Isolation 

ഏകാന്തമായി താമസിക്കുമ്പോൾ

Take Charge of Your Health

താങ്കളുടെ ആരോഗ്യം താങ്കൾ തന്നെ സംരക്ഷിക്കുക.

If your symptoms worsen

രോഗലക്ഷണങ്ങൾ മൂർച്ഛിക്കുകയാണെങ്കിൽ

Please avoid taking public transport.

 

ദയവായി ബസ്, ട്രെയിൻ മുതലായ പൊതു വാഹനങ്ങൾ ഉപയോഗിക്കരുത്

You can take your own private transport or a taxi / private hire car.

நீതാങ്കളുടെ സ്വകാര്യ വാഹനങ്ങളോ, ടാക്സിയോ, വാടകയ്ക്കെടുക്കാവുന്ന സ്വകാര്യ വാഹനങ്ങളോ ഉപയോഗിക്കാവുന്നതാണ്.

While in the car, wear a mask and sit alone in the back seat.

കാറിൽ പിൻ സീറ്റിൽ മുഖാവരണം (മാസ്ക്)  ധരിച്ച്, ഒറ്റക്ക് യാത്ര ചെയ്യാം.

Wind down car windows and switch off air-conditioning.

കാറിന്റെ ജാലകം താഴ്ത്ത്തുകയും എയർ കണ്ടീഷണർ (ശീതീകരണ യന്ത്രം) പ്രവർത്തിക്കാതിരിപ്പിക്കുകയും ചെയ്യണം. 

Get a taxi / private hire car receipt for contact tracing purposes, should your swab test result be positive.

താങ്കൾ ടാക്സിയോ, വാടകയ്ക്കെടുക്കാവുന്ന സ്വകാര്യ വാഹനങ്ങളോ ഉപയോഗിച്ചാൽ യാത്രാ രശീതി സൂക്ഷിച്ചു വെയ്ക്കുക.  താങ്കൾക്ക് കൊറോണ വൈറസ് അസുഖം ഉള്ളതായി പരിശോധനാ ഫലം ലഭിക്കുകയാണെങ്കിൽ ഈ രശീതി കാണിക്കേണ്ടതാണ്.

Isolate yourself at home.  You are required by law not to leave your home for the entire duration of your medical leave, except for medical related matters.

വീട്ടിൽ ബാക്കിയുള്ളവരുമായി സംപർക്കം ഉണ്ടാകാതെ കഴിയുന്നതും ഏകാന്തമായി ജീവിക്കുക. ഈ സമയം, വൈദ്യപരമായ കാരണങ്ങൾക്കല്ലാതെ, താങ്കൾ വീട്ടിന് പുറത്ത് ഒരു കാരണവശാലും ഇറങ്ങരുത്.  ഇത് നിയമപരമായ നിബന്ധനയാണ്.

If you need to go for any medical appointment, before your swab test result is known, inform the medical staff that you were recently screened for COVID-19 and symptoms you have (if any).  You should contact the People’s Association at Tel: 6344 8222 to inform them, before the appointment date.

വൈറസ് ബാധയുണ്ടോ എന്നു അറിയുന്നതിനു മുമ്പു (പരിശോധനാ ഫലം ലഭിക്കുന്നതിനു മുമ്പ്) വേറേ ഏതെങ്കിലും കാരണത്തിന് വൈദ്യപരിശോധനയ്ക്കായി പോകണമെങ്കിൽ, ക്ലിനിക് / വൈദ്യപരിശോധക ഉദ്യോഗസ്ഥരോട്, കോവിഡ് 19 വൈറസ് പരിശോധന നടത്തിയ വിവരം അറിയുക്കുക. കൂടെ രോഗരക്ഷണങ്ങളും പറയുക. പരിശോധനാ ദിവസത്തിനു മുമ്പ് പീപ്പ്ൾസ് അസോസിയേഷൻ (People’s Association) 6344 8222 ഫോൺ നമ്പറിൽ ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും അറിയിക്കുക.

Ask your family members to monitor their health.  If they have fever or respiratory symptoms, such as cough, sore throat or shortness of breath, advise them to put on a surgical mask and seek medical attention at any general practitioner’s clinic.   They should inform the general practitioner of their travel history or contact with you.

താങ്കളുടെ കൂടെ താമസിക്കുന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക, നിരന്തരം നിരീക്ഷിക്കുക. അവരിൽ ആർക്കെങ്കിലും ശ്വാസ സംബന്ധമായ ലക്ഷണങ്ങൾ - ചുമ, ശ്വാസ തടസ്സം, തൊണ്ട വേദന തുടങ്ങായവ, കാണുകയാണെങ്കിൽ അവർ ഒരു സർജിക്കൽ മാസ്ക്ക് (സർജിക്കൽ മുഖാവരണം) ധരിച്ച്, അടുത്ത ഒരു ക്ലിനിക്കിൽ വൈദ്യ പരിശോധന തേടേണ്ടതാണ്.  ആ ക്ലിനിക്കിലെ ഡോക്ടറോട്  നടത്തിയ യാത്രകളുടെ വിവരങ്ങളും താങ്കളുമായുള്ള ബന്ധവും അവർ അറിയിക്കേണ്ടതാണ്.

Stay in a separate room at home, ideally with an attached bathroom, to minimise interaction with the rest of the household.  If you are using a shared bathroom, surfaces that you touched should be wiped down before and after use.

വീട്ടിൽ ഒരു മുറിയിൽ ഒറ്റക്ക് താമസിക്കുക. മുറിയോട് അനുബന്ധമായി അറ്റാച്ച്ഡ് ശുചി മുറി ഉണ്ടെങ്കിൽ ബാക്കിയുള്ളവരുമായി സംപർക്കം ഉണ്ടാകാതിരിക്കാൻ സാധിക്കും. ശുചി മുറി വേറേ ആൾക്കാരുമായി പങ്കിടുകയാണെങ്കിൽ ,  താങ്കൾ തൊടുകയോ വേറേ എങ്ങനെയെങ്കിലും രീതിയിൽ താങ്കളുമായി സംപർക്കം ഉണ്ടാകുന്ന ഉപരിതലങ്ങൾ, ഉപയോഗത്തിനു മുൻപും കഴിഞ്ഞും തുടച്ച് വൃത്തിയാക്കേണ്ടതാണ്.

Arrange for food, water and other supplies to be placed outside your room for you to collect and bring into the room.

താങ്കളുടെ ഉപയോഗത്തിനുള്ള ഭക്ഷണം, ജലം തുടങ്ങിയ എല്ലാ വസ്തുക്കളും കൊണ്ടുവരുന്നവർ താങ്കളുടെ മുറിയുടെ വെളിയിൽ മാത്രം വെയ്ക്കാൻ അവരോട് നിർദ്ദേശിക്കുക.  ബാക്കിയുള്ളവർ താങ്കളുടെ മുറിയിൽ കയറരുത്. മുറിയ്ക്ക് വെളിയിൽ വെച്ചിരിക്കുന്ന, താങ്കളുടെ ഉപയോഗത്തിനുള്ള സാമഗ്രികൾ താങ്കൾ തന്നെ മുറിയുടെ ഉള്ളിലേക്ക് കൊണ്ടുപോകേണ്ടതും ഉപയോഗം കഴിഞ്ഞ് തിരിച്ച് വെയ്ക്കേണ്ടതുമാണ്.

Minimise contact with your family members, especially seniors at home, until you are informed of a negative swab test result.

താങ്കളുടെ കൂടെ താമസിക്കുന്നവരുമായുള്ള സംപർക്കം ഏറ്റവും കുറയ്ക്കുക (അസുഖം ഇല്ല എന്ന വൈറസ് പരിശോധന ഫലം വരുന്നതു വരെ), പ്രത്യേകിച്ചും വയസ്സായവരുമായി ഒട്ടും തന്നെ സംപർക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

Maintain good personal hygiene, including washing your hands with soap and water frequently, avoid touching your eyes, nose and mouth, and covering your mouth when coughing or sneezing.

നല്ല സ്വകാര്യ ശുചിത്വം പരിപാലിക്കുക – താങ്കളുടെ കൈകൾ ദിവസം പല പ്രാവശ്യം സോപ്പും ജലവും ഉപയോഗിച്ച് കഴുകുക , താങ്കളുടെ കണ്ണ് , മൂക്ക് , വായ ഇവ കൈകൊണ്ട് കഴിയുന്നത്ര സ്പർശിക്കാതിരിക്കുക. ചുമക്കുമ്പോഴും തുമ്മുംപോഴും താങ്കളുടെ മൂക്കും വായയും മൂടി വെക്കാൻ ശ്രദ്ധിക്കുക.

Don’t share any food, crockery, utensils and other personal hygiene items.

താങ്കളുടെ സ്വകാര്യ ശൌച സാമഗ്രികൾ, ഭക്ഷണം, സ്വന്തം പാത്രങ്ങൾ അടക്കം, ബാക്കിയുള്ളവരുമായി പങ്കിടാതിരിക്കുക.

Continue to take the medications prescribed for you (if any).

താങ്കൾ ഉപയോഗിച്ചുകൊണ്ടിരുന്ന മരുന്നുകൾ (ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ളവ) കഴിക്കുന്നതിനു മുടക്കം വരുത്തരുത്.

Drink sufficient fluids.

ധാരാളമായി ദ്രാവക രൂപത്തിലുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കുക.

Continue to monitor your temperature and symptoms at home.  

ശരീര താപനിലയും രോഗലക്ഷണങ്ങളും വീട്ടിൽ നിരന്തരം നിരീക്ഷിക്കുക

If your cough is worsening and you develop breathlessness, or your fever is persistently above 38 degrees Celsius

താങ്കളുടെ ചുമ കൂടുകയും ശ്വാസ തടസ്സം ഉണ്ടാവുകയുമോ അല്ലെങ്കിൽ ശരീര താപനില 38 ഡിഗ്രി സെൽഷിയസ്സിൽ കൂടുതലായി സ്ഥിരമായി കാണുകയാണെങ്കിൽ:

Wear a surgical mask to our Emergency Department.

സർജിക്കൽ മാസ്ക് (സർജിക്കൽ മുഖാവരണം) ധരിച്ച്, അത്യാഹിത വിഭാഗത്തിലേയ്ക്ക് പോകുക

Do not take public transport.  Take your own private transport or a taxi / private hire vehicle, with windows wound down.

ബസ്, ട്രെയിൻ മുതലായ പൊതു വാഹനങ്ങൾ ഉപയോഗിക്കരുത്. താങ്കളുടെ സ്വകാര്യ വാഹനങ്ങളോ, ടാക്സിയോ, വാടകയ്ക്കെടുക്കവുന്ന സ്വകാര്യ വാഹനങ്ങളോ മാത്രം ഉപയോഗിക്കുക.  കാറിൽ പിൻ സീറ്റിൽ ഒറ്റക്ക് യാത്ര ചെയ്യണം. കാറിന്റെ ജാലകം താഴ്ത്ത്തുകയും എയർ കണ്ടീഷണർ പ്രവർത്തിക്കാതിരിപ്പിക്കുകയും ചെയ്യണം. 

In an emergency situation, call 995 for an ambulance.  Inform the ambulance operator that you were recently screened for COVID-19 and your travel history.

അത്യാഹിത അടിയന്തര സന്ദർഭങ്ങളിൽ  995ൽ ആംബുലൻസിനു വിളിക്കുക. അവരോട് കോവിഡ് 19 വൈറസ് പരിശോധന നടത്തിയ വിവരം അറിയുക്കുക. കൂടെ താങ്കളുടെ, മുമ്പു നടത്തിയ യാത്രകളുടെ വിവരങ്ങളും അറിയിക്കുക.

bottom of page