top of page

Blood Pressure Monitor - Self Measurement

രക്ത സമ്മർദ്ദ മാപിനി – സ്വയം അളക്കൽ.

1) Connect the blood pressure cuff to the reader machine.

രക്ത സമ്മർദ്ദ മാപിനിയുടെ കൈയിൽ കെട്ടുവാൻ ഉള്ള ഭാഗം (കഫ്) റീഡർ യന്ത്രത്തിലേക്ക് ബന്ധിപ്പിക്കുക.

2) The “arrow” on the the cuff should be pointing downwards on the inside of your arm.

കൈയിൽ കെട്ടുവാൻ ഉള്ള (കഫ്) ഭാഗത്തെ ശരമുനമ്പു അടയാളം (“ആരോ” മാർക്ക്) കൈയുടെ ഉൾഭാഗത്ത്  താഴേക്ക് ചൂണ്ടിയിരിക്കണം.

(!) The cuff should be positioned 1 to 2 cm above your elbow joint.

കൈയിൽ കെട്ടുവാൻ ഉള്ള (കഫ്) ഭാഗം കൈമുട്ടിനു 1-2 സെ മീ മുകളിയായിരിക്കണം.

3) The BP cuff should fit snugly onto your arm. It should not feel loose.

കൈയിൽ കെട്ടുവാൻ ഉള്ള (കഫ്) ഭാഗം അയവില്ലാതെ നന്നയി ഒരുവിധം മുറുക്കി വെച്ചിരിക്കണം.

4) Do not bend the tube during blood pressure measurement.

രക്ത സമ്മർദ്ദം അളക്കുമ്പോൾ ട്യൂബ് നേരേ ആയിരിക്കണം. വളഞ്ഞിരിക്കരുത്.

5) Rest your entire arm on a table while measuring your blood pressure. Place the cuff at the same level as your heart.

രക്ത സമ്മർദ്ദം അളക്കുമ്പോൾ കൈ ഒരു മേശയിൽ വെച്ചായിരിക്കണം ചെയ്യേണ്ടത്. കൈയിൽ കെട്ടുവാൻ ഉള്ള (കഫ്) ഭാഗം താങ്കളുടെ ഹൃദയത്തിന്റെ തലത്തിലായിരിക്കണം.

6) Press the “Start/Stop” button to start measuring your BP. Wait for 1 minute until 3 numbers appear.

രക്ത സമ്മർദ്ദം അളക്കാൻ “സ്റ്റാർട്ട് / സ്റ്റോപ്” (start/stop) ബട്ടൺ അമർത്തി പ്രവർത്തിപ്പിക്കുക. 3 അക്കങ്ങൾ ഡിസ്പ്ലേയിൽ വരാൻ 1 മിനിറ്റ് കാക്കുക.

7) The top number is your Systolic blood pressure
The middle number is your Diastolic blood pressure
The bottom number is your Pulse rate.

മുകളിൽ കാണുന്ന സംഖ്യ സിസ്റ്റോളിക് സമ്മർദ്ദം ആണ്. നടുക്ക് കാണുന്ന സംഖ്യ ഡയസ്റ്റോളിക് സമ്മർദ്ദം ആണ്.  താഴെ കാണുന്ന സംഖ്യ നാഡിമിടിപ്പിന്റെ അളവാണ്.

bottom of page